അമേരിക്കൻമലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്നം പുരസ്‌കാരം കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്ക്. തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള വനിതകൾക്കായി ഫൊക്കാന പുതിയതായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരം പ്രകൃതി ക്ഷോഭവും നിപ്പയും മുതൽ തുടങ്ങി ലോകമെങ്ങും മരണഭീതി വിതക്കുന്ന കൊറോണ വരെ നിയന്ത്രിക്കുന്നതിലും ഒരളവുവരെ പിടിച്ചുകെട്ടാൻ കഴിഞ്ഞതുമായ കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശാത്രീയവും കെട്ടുറപ്പുള്ളതും ആയ പ്രവർത്തന മികവിനാണ്ന്നു ഫൊക്കാന പ്രസിഡന്റ് ശ്രി മാധവൻ നായർ അറിയിച്ചു.
അടിയന്തിര ഘട്ടത്തിൽ തന്റെ വകുപ്പിനു കർമ്മ ധീരമായ നേതൃത്വവും ഏകോപനവും കർശന നിർദേശ ങ്ങളും നൽകി മുന്നോട്ടു കൊണ്ടുപോകയും രാപകലില്ലാതെ അവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്ത ശൈലജ ടീച്ചറെ ഫൊക്കാന നേതൃത്വം ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കപോലൊരു രാജ്യത്തുപോലും കൊറോണ പടരുന്ന സാഹചര്യത്തിലും കേരളം പോലെ ഒരുസംസ്ഥാനത്തു ഒരുജീവൻ പോലും വെടിയാതിരുന്നത് ആരോഗ്യവകുപ്പിന്റെ ചിട്ടയായ പ്രവർത്തനം കൊണ്ടാണെന്നതും ഇത്തരുണത്തിൽ സ്മരണീയമാണ്. രത്ന ഖചിതമായ പതക്കവും പ്രശംസ പത്രവുമടങ്ങുന്ന
വനിതാ രത്ന പുരസ്‌കാരം 2020 ജൂലൈയിൽ ന്യൂ ജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന ഫൊക്കാന ദേശീയ കൺവെൻഷനിൽ ആയിരിക്കും ശൈലജ ടീച്ചർക്ക് സമ്മാനിക്കുക എന്ന് ഫൊക്കാന ഭാരവാഹികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.