കാലിത്തീറ്റ കുംഭകോണം കേസ്: ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Web Desk
Posted on January 03, 2018, 11:33 am

കാലിത്തീറ്റ കുംഭകോണം കേസിൽ ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനുള്ള ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. 1991–94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാൻ എന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് ലാലു പ്രസാദ് ഉൾപ്പടെ 15 പേർ കുറ്റക്കാരെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്.

കാലിത്തീറ്റ കുഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചു വർഷം തടവ് ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലാണ് നാളെ ശിക്ഷ വിധിക്കുക. കുറ്റക്കാരാനെന്ന് കണ്ടെത്തിയ ലാലുപ്രസാദിനെ പോലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു.