October 2, 2022 Sunday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട മാനന്തവാടി സ്​റ്റേഷൻ തുറന്നു

Janayugom Webdesk
മാനന്തവാടി
May 19, 2020 9:13 pm

മൂന്ന് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈമാസം 14 മുതൽ അടച്ചിട്ട മാനന്തവാടി സ്​റ്റേഷൻ തുറന്നു. മുൻകരുതലുകളുടെ ഭാഗമായി ക്വാറൻറീനിൽ പോയ ഭൂരിഭാഗം പൊലീസുകാരുടെയും പരിശോധന ഫലം നെഗറ്റീവായതോടെയാണ് ചൊവ്വാഴ്ച മുതൽ സ്​റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചത്. ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോ രാവിലെ സ്​റ്റേഷനിലെത്തി. മാനന്തവാടിയിലെ 13 പൊലീസുകാർ, കൽപറ്റ സബ് ഡിവിഷനു കീഴിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിൽനിന്നുള്ള ഒമ്പതുപേർ, എ.ആർ ക്യാമ്പിലെ നാലുപേർ, ബറ്റാലിയിനിലെ 25 പേർ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രവർത്തനം പുനരാരംഭിച്ചത്.

അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ സ്​റ്റേഷൻ സന്ദർശിക്കാവൂ. അല്ലാത്ത സാഹചര്യത്തിൽ ഓൺലൈൻ, ഫോൺ സംവിധാനങ്ങൾ ഉപയോഗിക്കണം. സ്​റ്റേഷനിലും വാഹനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ജോലി ചെയ്യുന്ന പൊലീസുകാർ ആരോഗ്യ വകുപ്പിെൻറ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണമെന്നും പൊലീസ് മേധാവി നിർദേശം നൽകി. സ്​റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐ അബ്​ദുൽ കരീം ക്വാറൻറീനിലാണ്. വെള്ളമുണ്ട സ്​റ്റേഷൻ ഹൗസ് ഓഫിസർ എം. സന്തോഷിനാണ് മാനന്തവാടി സറ്റേഷൻ ചുമതല.

Eng­lish sum­ma­ry; Fol­low­ing the con­fir­ma­tion by covid, the closed Man­an­thavady sta­tion was opened

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.