കഴിഞ്ഞ ദിവസമാണ് കോട്ടപ്പുറം കല്ലക്കിൽ ടെൽവിൻ തോംസിന്റെ ഭാര്യ ടാൻസിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 26കാരിയായ ടാൻസിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. രാവിലെ പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിനായി റൂമിൽ കയറിയ ടാൻസിയെ ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുവൈറ്റിൽ ജോലി ചെയ്യുന്ന ഭാരതാവിന്റെ അടുത്തേക്ക് അടുത്ത മാസം പോകാൻ ഇരിക്കെയാണ് യുവതിയുടെ മരണം.
എന്നാൽ മകൾ ടാൻസിയുടെ മരണത്തിൽ മാതാപിതാക്കൾ പങ്കെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മകളുടെ വിവരമറിഞ്ഞ് തങ്ങൾ ആശുപത്രിയിലേക്ക് പോകവുകയാണെന്ന് പറഞ്ഞ മാതാപിതാക്കൾ പാതിവഴിയിൽ വെച്ച് തിരികെ വന്നു. ഇടവകപള്ളിയിലെ അച്ചൻ പറഞ്ഞിട്ടുപോലും ഇവർ മകളെ കാണാൻ തയ്യാറായില്ല എന്നാണ് ആരോപണം. പുത്തൻവേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. രണ്ടു സഹോദരിമാരിൽ ഇളയ കുട്ടിയാണ് ടാൻസി.
ഭർതൃവീട്ടിൽ യുവതിക്ക് പ്രശ്നങ്ങൾ ഒന്നു തന്നെയുള്ളതായി അറിവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നഴ്സിങ്ങിന് പഠിക്കുന്ന കാലം തൊട്ടേ ചാൻസി സ്വന്തം വീട്ടുകാരുമായി അത്ര അടുപ്പം പുലർത്തിയിരുന്നില്ല എന്നും സ്വന്തം വീട്ടിലെ അവഗണനയോ മറ്റെന്തെങക്ിലോ ആകാം മരണകാരണം എന്നുമാണ് പറയപ്പെടുന്നത്. കൂടാതെ യുവതിയെ ചില ടയറിക്കുറിപ്പുകൾ കണ്ടുകിട്ടിയിട്ടുണ്ടെന്നും ഇതിൽ താൻ തെറ്റ് ചെയ്തു എന്നും തനിക്ക സ്നേഹം എന്താണെന്ന് മനസിലാക്കിതന്നത് ഭർതൃ വീട്ടുകാരാണെന്നും എന്നാൽ തനിക്ക് അതിനുള്ള അർഹത ഇല്ലെന്നുമാണ് പറയുന്നതെന്നാണ് വിവരങ്ങൾ. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
English Summary: Followup of thrissur death case
You may also like this video