ദൃശ്യ- അച്ചടി മാധ്യമ രംഗത്തെ പുത്തൻ ആശയങ്ങളുടെ വക്താക്കളായി അറിയപ്പെടുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ (ഡാളസ് ചാപ്റ്റർ) നവ സാരഥികളെ ഫോമയുടെ കരുത്തനായ ദേശീയ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ അഭിനന്ദിച്ചു.
അമേരിക്കയിൽ ആദ്യമായി ഒരു മലയാള ദൃശ്യ മാധ്യമം മലയാളികളുടെ സ്വീകരണ മുറിയിൽ കൊണ്ടുവരുന്നതിനു നേതൃത്വം നൽകിയ ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പുതിയതായി ചുമതലയേറ്റ പ്രസിഡണ്ട് സണ്ണി മാളിയേക്കൽ, അമേരിക്കയിലെ ദൈനംദിന സംഭവ വികാസങ്ങൾ ഒട്ടും തനിമ നഷ്ടപ്പെടുത്താതെ മലയാളികൾക്കു എത്തിച്ചുകൊടുക്കുകയും മലയാളികൾകൾക്കിടയിൽ ആഴത്തിൽ വേരൂന്നിയ സംഘടനകളുടെ ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾ കൃത്യമായി അതാതു സമയത്തു റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന അമേരിക്കയിലെ പത്ര മാധ്യമ രംഗത്തെ നിറ സാന്നിധ്യമായ മാധ്യമ പ്രവർത്തകൻ പി. പി. ചെറിയാൻ (ജന.സെക്രട്ടറി), കേരളത്തിലെ ഒരു പ്രധാന ചാനലിന്റെ ഡാളസിന്റെ ചുമതല വഹിക്കുന്ന ജോസ് പ്ലാക്കാട്ട് ( വൈസ് പ്രസിഡണ്ട്) മാധ്യമങ്ങൾക്കു ആവശ്യമായ ആക്ഷൻ ചിത്രങ്ങൾ ഒപ്പിയെടുത്തു നൽകുന്ന ക്യാമറമാൻ ബെന്നി ജോൺ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രവർത്തനങ്ങൾക്കു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നതായി ചാമത്തിൽ അറിയിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ സ്ഥാപകനും അമേരിക്കയിൽ അറിയപ്പെടുന്ന എഴുത്തുകാരനും സാഹിത്യകാരനുമായ ഏബ്രഹാം തെക്കേമുറി, കഴിഞ്ഞ വര്ഷം സംഘടനക്ക് നേതൃത്വം നൽകിയ ടി.സി.ചാക്കോ എന്നിവരും അഭിനന്ദനം അറിയിക്കുന്നുവെന്നു ഫോമാ പ്രസിഡണ്ട് പറഞ്ഞു. ഫോമയുടെ എല്ലാവിധ പിന്തുണയും സഹകരണവും ഫിലിപ്പ് ചാമത്തിൽ വാഗ്ദാനം ചെയ്തു.
English summary: FOMA President congratulates Indian Press Club of North Texas
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.