കോവിഡ് ആശങ്ക; നിയന്ത്രിത മേഖലകളില്‍ ഹോം ഫുഡ് ഡെലിവറി അനുവദിക്കില്ല

Web Desk

തിരുവനന്തപുരം

Posted on July 04, 2020, 9:34 pm

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചനരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാൻ ഒരുങ്ങുന്നു. നഗരത്തില്‍ സോമാറ്റോ ഡെലിലറി ബോയിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇയാള്‍ക്ക് രോഗം പിടിപ്പെട്ടത് ഹോം ക്വാറന്റീനില്‍ കഴിയുന്നവരില്‍ നിന്നായിരിക്കാമെന്ന് കരുതുന്നു.

നിയന്ത്രിത മേഖലകളില്‍ ഹോം ഡെലിവറി പാടില്ലെന്ന് മേയര്‍ അറിയിച്ചു. ക്യാഷ് ഓണ്‍ ഡെലിവറിയും അനുവദിക്കില്ല. തല്‍ക്കാലം ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ല. ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മേയര്‍ അറിയിച്ചു. തലസ്ഥാനത്ത് നിലവില്‍ 12 മേഖലകളാണ് കണ്ടന്‍മെന്റ് സോണിലുളളത്.

തലസ്ഥാനത്ത് ഇന്ന് 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കിന്നത്.

ENGLISH SUMMARY: FOOD DELIVERY NOT ALLOWED IN CONTAINMENT ZONE

YOU MAY ALSO LIKE THIS VIDEO