അംഗനവാടികളില്‍ ഭക്ഷണം പാകം ചെയ്യുന്നത് കക്കൂസില്‍; എന്താണ് തെറ്റെന്ന് മന്ത്രി

Web Desk
Posted on July 24, 2019, 4:49 pm

ഭോപ്പാല്‍: കക്കൂസിലെ സീറ്റിനും സ്റ്റൗവിനും ഇടയില്‍ ഒരു മറയുണ്ടെങ്കില്‍ പാചകം ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഇമര്‍ത്തി ദേവി. മധ്യപ്രദേശിലെ അംഗനവാടികളില്‍ ഇത്തരത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

ഇത്തരത്തില്‍ പാചകം ചെയ്യുന്ന അംഗനവാടികളിലെല്ലാം ശുചിമുറിയ്ക്ക് ഒരു മറയുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. ഞങ്ങളുടെയെല്ലാം വീടുകളില്‍ ഇത്തരത്തിലാണ് ശുചിമുറികള്‍. ഇക്കാരണത്താല്‍ ഞങ്ങളുടെ ബന്ധുക്കള്‍ വീട്ടീല്‍ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന് വാശിപി ടിച്ചാലോ ഇമര്‍ത്തി ദേവി ചോദിക്കുന്നു.

ബാത്ത്‌റൂം സീറ്റില്‍ പാത്രങ്ങള്‍ സൂക്ഷിക്കാം. ഞങ്ങളുടെ വീടുകളിലൊക്കെ അത് ചെയ്യാറുണ്ട്. മണ്‍പാത്രങ്ങള്‍ നാം ഉപയോഗിക്കാത്തത് മണ്ണും കല്ലും ചേര്‍ത്ത് നിര്‍മ്മിച്ചതുകൊണ്ടാണോയെന്നും മന്ത്രി ചോദിക്കുന്നു. ഇത്തരം ആരോപണം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.