Janayugom Online
food-poison

ഭക്ഷ്യ വിഷ ബാധ: പ്രസാദം കഴിച്ച 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Web Desk
Posted on February 11, 2019, 8:50 am

ലോഹര്‍ദാഗ: പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് വീണ്ടും ഭക്ഷ്യ വിഷബാധ. ജാര്‍ഖണ്ഡില്‍ സരസ്വതിപൂജയ്ക്കു ശേഷം നല്‍കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ഥികളെയാണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലാണ് സംഭവം.

ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാ കുട്ടികളും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.