കൊട്ടാരക്കരയിൽ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു

Web Desk
Posted on November 24, 2018, 2:08 pm

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് 22 കുട്ടികളെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  കോട്ടാത്തല ഗവ എൽ പി സ്ക്കൂളിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ഒരു സംഘടന  വിതരണം ചെയ്ത പായസമാണ് ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയതെന്ന് സംശയിക്കുന്നു. വൈകിട്ട് വീട്ടിലെത്തിയ ചില കുട്ടികൾ അവശത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് കുട്ടികളെ കൂട്ടത്തോടെ ആശുപത്രിയിലെത്തിച്ചത്.