കടലിൽ മൽസ്യബന്ധനത്തിന് പോയ മൽസ്യത്തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ : ഒരു മരണം

Web Desk
Posted on November 11, 2019, 2:10 pm

കാസർകോട്: കടലിൽ മൽസ്യബന്ധനത്തിന് പോയ മൽസ്യത്തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരു മൽസ്യതൊഴിലാളി മരിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാർലി (55) ആണ് മരിച്ചത്. വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയിൽ തിരിച്ചെത്തിയച്ചപ്പോഴേക്കും ചാർലി മരിച്ചിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട മറ്റ് മൂന്നുപേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സബേ, ആരോഗ്, ദീപക് എന്നിവരെയാണ് കാസർകോട് ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളത്. ഇവരെ വിദഗ്ധ ചികിൽസയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതർ ആലോചിക്കുന്നുണ്ട്. ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് ഏഴുപേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് സൂചന.