പിറന്നാള്‍ കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേര്‍ മരിച്ചു

Web Desk
Posted on September 06, 2019, 10:14 am

സിദ്ധിപേട്ട് (തെലങ്കാന): പിറന്നാള്‍ കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് തെലങ്കാനയില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. തെലങ്കാനയിലെ അയിനപൂര്‍ ഗ്രാമത്തിലാണ് പിറന്നാളാഘോഷത്തിനിടെ രണ്ടുപേര്‍ മരിച്ചത്. കേക്ക് കഴിച്ച നാലുപേര്‍ക്കും ഭക്ഷ്യവിധബാധയേറ്റിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇവരില്‍ രണ്ടുപേര്‍ മരിക്കുകയായിരുന്നു. രാം ചരണ്‍ (9), രവി (39) എന്നിവര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മറ്റ് രണ്ടുപേര്‍, ഭാഗ്യ, പൂജിത (12) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.
ഇവരുടെ ബന്ധു ശ്രീനിവാസാണ് കേക്ക് നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

YOU MAY LIKE THIS VIDEO ALSO