ലോ കോളേജ് വനിത ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ: വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

Web Desk
Posted on October 30, 2019, 9:54 pm

പാലക്കാട്: വനിത ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. എലവഞ്ചേരി കൃഷ്ണനെഴുത്തച്ഛന്‍ ലോ കോളേജിലെ വിദ്യാത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി ചോറും, കറിയും, ഗ്രീന്‍പീസും കഴിച്ച എട്ട് വിദ്യാത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഭക്ഷണത്തില്‍ പാറ്റയെ കണ്ടിരുന്നതായി വിദ്യാത്ഥിനികള്‍ പറഞ്ഞു. വിദ്യാത്ഥിനികളെ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.