ഭക്ഷ്യവിഷബാധയെന്ന് സംശയം: മലയാളി നഴ്സ് ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു

Web Desk
Posted on October 18, 2019, 7:22 pm

ദോഹ: ഭക്ഷ്യവിഷബാധയെന്ന് സംശയം ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ടു മക്കള്‍  ഹമദ് ആശുപത്രിയില്‍ മരണപ്പെട്ടു. ഏഴ് മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ കുട്ടികളാണ് മരിച്ചത്. കോഴിക്കോട് ഫാറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി ഷമീമയുടെയും മക്കളാണ് മരിച്ചത്. ഹാരിസും,ഷമീമയുംചികിത്സയിലാണ്.
ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ മൂന്നര മണിയോടെ മൂത്ത കുട്ടിയും, രാവിലെ പത്തു മണിയോടെ ഇളയ കുട്ടിയും മരിച്ചതായാണ് റിപ്പോര്‍ട്ട്.

you may also like this video