മരണാനന്തരവാർഷിക ചടങ്ങിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും ഉണ്ടായ ഭക്ഷ്യവിഷബാധയിൽ 80 പേർക്ക് ദേഹാസ്വസ്ഥ്യം. അഞ്ച് വയസുകാരൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. തിങ്കളാഴ്ച നടന്ന ചരമ വാർഷിക ദിന ചടങ്ങിൽ 100 പേരെ സ്വകാര്യ വ്യക്തി ക്ഷണിച്ചു. സ്വകാര്യ കേറ്ററിങ് സ്ഥാപനത്തിനാണ് ചടങ്ങിലെ ഭക്ഷണ വിതരണ ചുമതല നൽകിയിരുന്നത്. കുട്ടികളും പ്രായമായവരുമടക്കം ചടങ്ങിൽ പങ്കെടുത്തു. ചോറ്, കോഴിക്കറി, മീൻ കറി എന്നിവയാണ് ചടങ്ങിൽ വിളമ്പിയത്.
ഭക്ഷണം കഴിച്ച 80 പേർക്ക് ശർദി, വയറിളക്കം, പനി, ക്ഷീണം അനുഭവപ്പെട്ടു. മറ്റുള്ളവർ ആശുപത്രിയിൽ പോകാതെ മെഡിക്കൽ സ്‌റ്റോറിൽ നിന്നും മരുന്ന് വാങ്ങിയെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികൾ മേഖലയിലെ ആശുപത്രികളിലെ ഒപിയിൽ ചികിത്സ തേടി. എന്നാൽ പരാതിപ്പെടാൻ സ്വകാര്യ വ്യക്തി തയ്യാറായിട്ടില്ല.
ഭക്ഷ്യവിഷബാധ റിപോർട്ട് ചെയ്തിട്ടും സ്വകാര്യ ആശുപത്രി അധികൃതർ പ്രാദേശിക ആരോഗ്യ കേന്ദ്രത്തെ അറിയിക്കാത്തതിനെതിരെ ആശുപത്രി അധികൃതർക്കും കത്ത് നൽകി.നെടുങ്കണ്ടം പഞ്ചായത്തിൽ നടന്ന സംഭവത്തെക്കുറിച്ച് പട്ടം കോളനി മെഡിക്കൽ ഓഫിസർ വി കെ പ്രശാന്ത് ജില്ല മെഡിക്കൽ ഓഫിസർക്കും ഭക്ഷ്യ സുരക്ഷ വകുപ്പിനും റിപ്പോർട്ട് നൽകി.
English Summary:food poisoning for those who came to the posthumous ceremony
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.