May 30, 2023 Tuesday

Related news

March 7, 2023
February 14, 2023
February 9, 2023
February 7, 2023
February 1, 2023
January 31, 2023
January 29, 2023
January 28, 2023
January 28, 2023
January 24, 2023

ഭക്ഷ്യവിഷബാധ: കര്‍ണാടകയില്‍ നൂറിലധികം നഴ്സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Janayugom Webdesk
മംഗളൂരു
February 7, 2023 8:49 am

മംഗളൂരു ശക്തിനഗറിലെ സ്വകാര്യ ഹോസ്റ്റലിൽ തിങ്കളാഴ്ച ഭക്ഷ്യവിഷബാധയേറ്റ് 137 നഴ്‌സിംഗ്, പാരാമെഡിക്കൽ വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് വിദ്യാര്‍ത്ഥികളെ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി മുതൽ വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.

“പുലർച്ചെ 2 മണി മുതൽ 137 വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു,” ശശി കുമാർ പറഞ്ഞു.

ജനറൽ നഴ്‌സിംഗ്, ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നാണ് വിവരം. എല്ലാ വിദ്യാർത്ഥികളും അപകടനില തരണം ചെയ്തതായി ജില്ലാ ഹെൽത്ത് ഇൻസ്പെക്ടർ ഡോ.അശോക് അറിയിച്ചു.

Eng­lish Sum­ma­ry: Food poi­son­ing: More than 100 nurs­ing stu­dents admit­ted to hos­pi­tal in Karnataka

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.