Web Desk

നെടുങ്കണ്ടം

June 16, 2020, 6:18 pm

കോവിഡ് 19 പിന്നാലെ ഉണ്ടാകുന്ന ഭക്ഷ്യക്ഷാമം രാജ്യത്തെ ജനങ്ങളെ മുഴുപട്ടിണിയിലേയ്ക്ക് എത്തിക്കുമെന്ന് സി.പിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍

Janayugom Online
വാഴവിത്ത് നട്ട് ഉദ്ഘാടനം ചെയ്യുന്ന സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍

കോവിഡ് 19 പിന്നാലെ ഉണ്ടാകുന്ന ഭക്ഷ്യക്ഷാമം രാജ്യത്തെ ജനങ്ങളെ മുഴുപട്ടിണിയിലേയ്ക്ക് എത്തിക്കുമെന്ന് സി.പിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ഭക്ഷ്യോല്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുവാനുള്ള ഭാഗമായി സുഭിക്ഷ കേരളം പദ്ധതി കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ നെടുങ്കണ്ടത്ത് നടന്ന വാഴക്യഷി നടത്തുന്ന സ്ഥലത്ത് വാഴവിത്ത് നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ സെക്രട്ടറി.

തരിശായിട്ടുള്ളതും അല്ലാത്തതുമായ പതിനായിരകണക്കിന് ഏക്കര്‍ സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതി പ്രകാരം ക്യഷി ചെയ്ത് വരികയാണ്. ഇതിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തയിലും, ഭക്ഷ്യ സമൃദ്ധിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇതിനായി മുന്നോട്ട് വന്നിട്ടുള്ള സംഘടനകള്‍ക്ക് ഒപ്പം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും വലിയ ചുവട്‌വെപ്പാണ് നടത്തിയിട്ടുള്ളതെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.

സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ നെടുങ്കണ്ടത്ത് കണ്ടെത്തിയ മൂന്നര ഏക്കര്‍ സ്ഥലത്താണ് സൗഹൃദം കൂട്ടായ്മ ജെഎല്‍ജിയുടെ ആഭിമുഖ്യത്തില്‍ വാഴക്യഷി നടത്തുന്നത്. മണ്ഡലത്തില്‍ 25 ഏക്കറില്‍ അധികം സ്ഥലത്ത് പാര്‍ട്ടിയുടെ നേത്യത്വതത്തില്‍ വിവിധ കൃഷി നടത്തി വരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ കൃഷ്ണന്‍കുട്ടി, സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി പി കെ സദാശിവന്‍, അസി.സെക്രട്ടറി എസ് മനോജ്, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട്, ജില്ലാ എക്‌സിക്യുട്ടിവ് കൗണ്‍സില്‍ അംഗം വി.കെ ധനപാല്‍,ജില്ലാ കൗണ്‍സില്‍ അംഗം പി.എം ആന്റണി, എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, ജോണ്‍സണ്‍, സിന്ധു പ്രകാശ്, വിജി അനില്‍, ബിജി മരിയ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish sum­ma­ry: food scarci­ty after Covid19 leads coun­try into total star­va­tion: k k sivaraman

you may also like this video: