Web Desk

തി​രു​വ​ന​ന്ത​പു​രം

March 27, 2020, 8:55 pm

​തെരുവുനായകൾക്കും കാവുകളിലെ കുരങ്ങന്മാർക്കും ഭക്ഷണം നൽകണം: മുഖ്യമന്ത്രി

Janayugom Online

സമ്പൂര്‍ണ്ണ ലോ​ക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൊ​തു​വി​ട​ങ്ങ​ൾ നി​ശ്ച​ല​മാണ്. ഈ സാഹചര്യത്തില്‍ തെ​രു​വു​നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​തെ അ​ല​ഞ്ഞു തി​രി​യു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ​വ​ന്നാ​ല്‍ അ​വ അ​ക്ര​മാ​സ​ക്ത​മാ​കാ​ന്‍ ഇ​ട​യു​ണ്ട്. അതിനാല്‍ തെ​രു​വു​നാ​യ​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണം ഒ​രു പ്ര​ശ്‌​ന​മാ​യി ക​ണ്ടു​കൊ​ണ്ട് അ​വ​യ്ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ണമെന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

അതേപോലെ കാ​വു​ക​ളി​ലെ കുരങ്ങുകള്‍ക്കും ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണം. ശാ​സ്താം​കോ​ട്ട, മ​ല​പ്പു​റ​ത്തെ മു​ന്നി​യൂ​ര്‍, വ​ള്ളി​ക്കാ​ട് തു​ട​ങ്ങി​യ നി​ര​വ​ധി കാ​വു​ക​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ എ​ത്തു​ന്നി​ല്ല. അ​വി​ടെ എ​ത്തി​യി​രു​ന്ന ഭ​ക്ത​രാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കുരങ്ങുകള്‍ക്ക് ഭ​ക്ഷ​ണം ന​ല്‍​കി​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ കുരങ്ങുകള്‍ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം കുരങ്ങുകള്‍ അ​ക്ര​മാ​സ​ക്ത​രാ​കു​ന്നു​ണ്ട്. ഇതിനു പരിഹാരം ക്ഷേത്ര അധികാരികള്‍ കാണണമെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.