Saturday
16 Feb 2019

ഒഡീഷയില്‍ ഭക്ഷ്യവിഷബാധ 230 സ്‌കൂള്‍ കുട്ടികള്‍ ആശുപത്രിയില്‍

By: Web Desk | Friday 15 September 2017 10:29 PM IST

സ്‌കൂളിലെ ഭക്ഷണം കഴിച്ച 230കുട്ടികള്‍ ആശുപത്രിയിലായി. ഒഡീഷ മാല്‍ക്കന്‍ഗിരി ,കാലാഹണ്ടി ജില്ലകളിലെ വിവിധസ്‌കൂളുകളിലെ കുട്ടികളാണ് ആശുപത്രികളിലുള്ളത്. ഇതില്‍150പേര്‍ പെണ്‍കുട്ടികളാണ്. ആദിവാസികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളിലെ 150 പെണ്‍കുട്ടികളെ പ്രഭാതഭക്ഷണശേഷം ഭക്ഷ്യവിഷബാധയോടെ രാവിലെ ആശുപത്രികളിലെത്തിക്കുകയായിരുന്നു. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ചകുട്ടികളെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് മികച്ച സൗകര്യമുള്ള ചിത്രകോണ്ടയിലെ ആശുപത്രിയിലേക്കുമാറ്റുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം കലാഹണ്ടി ജില്ലയിലെ വിവിധസ്‌കൂളുകളിലെ 80 കുട്ടികള്‍ ഉച്ചഭക്ഷണം കഴിച്ച് അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. 176 സ്‌കൂളുകളിലേക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും ഒരു ട്രസ്റ്റ് ആണ്.പാകം ചെയ്തഭക്ഷണം വാഹനങ്ങളിലാണ് വിവിധമേഖലകളില്‍ എത്തിക്കുന്നത്. ഉന്നതാധികൃതര്‍ സംഭവം നടന്ന പ്രദേശത്തും വിവിധ ആശുപത്രികളിലും സന്ദര്‍ശനം നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം അസുഖമുണ്ടായകുട്ടികള്‍ ആശുപത്രിവിട്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ പറഞ്ഞു.

Related News