Web Desk

കുണ്ടറ

February 03, 2020, 8:52 am

മകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകനു കൈമാറി; കൊല്ലത്ത് അമ്മ അറസ്റ്റിൽ

Janayugom Online

രണ്ടാംക്ലാസ് വിദ്യാർഥിയായ മകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകനു കൈമാറിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കുരീപ്പള്ളി മോതീൻമുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഭർതൃമതിയായ യുവതി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി ഏറെനാളായി അടുപ്പത്തിലാണ്.

ഇയാളുടെ നിർദേശപ്രകാരം രാത്രിയിൽ കുട്ടിയെ മണ്ണിൽ ഉരുട്ടുന്നതും മറ്റുംവീഡിയോ കോൾ വഴി കാമുകനെ കാണിക്കുകയായിരുന്നു. കുട്ടിയെ ദീർഘനാളായി ഇത്തരത്തിൽ പീഡിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് വീട്ടിലെത്തുന്ന കാമുകൻ കുട്ടിയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഡിസംബർ 13ന് കുട്ടി ക്ലാസിലിരുന്നു ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക തിരക്കിയപ്പോഴാണ് പീഡനം അറിഞ്ഞത്. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചു.

തുടർന്ന് അധികൃതരെത്തി കൂടുതൽ അന്വേഷണം നടത്തി കുണ്ടറ പൊലീസിന് വിവരം കൈമാറി. എന്നാൽ, സംഭവത്തിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചു. സമ്മർദത്തെ തുടർന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

Eng­lish sum­ma­ry: Footage of the harass­ment of her daugh­ter was hand­ed over to her boyfriend by video call; Moth­er arrest­ed in Kollam

you may also like this video