Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
സുരേഷ് എടപ്പാള്‍

ടോക്കിയോ

July 18, 2021, 9:25 pm

അര്‍ജന്റീനയും ബ്രസീലും ജര്‍മ്മനിയും ഫ്രാന്‍സും സജ്ജം; കാല്‍പന്തിലെ പുതുനിരയുടെ പോരാട്ടം തീ പാറും

Janayugom Online

ലോകഫുട്‌ബോളിലെ വമ്പന്മാരുടെ പുതുനിര ടോക്യോയിലെത്തി, ഔപചാരിക ഉദ്ഘാടനത്തിനു മുമ്പ് തന്നെ കളി ആരംഭിക്കും. ഈ മാസം 22 മുതലാണ് ഒളിമ്പിക്‌സിലെ കാല്‍പ്പന്ത് പോ­രാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. കോപ്പയും യൂറോകപ്പും പടര്‍ത്തിയ ഫുട്‌ബോള്‍ ആവേശത്തിനു തൊട്ടു പിന്നാലെ എത്തുന്ന ഒളിമ്പിക് കാല്‍പ്പന്ത് പോരാട്ടം തീ പാറുക തന്നെ ചെയ്യും. കോപ്പ ഫുട്‌ബോളില്‍ കണ്ടതുപോലെ യോഗ്യതാ കടമ്പകള്‍ കടന്ന മികച്ച 16 ടീമുകളാണ് സ്വര്‍ണനേട്ടത്തിനായി മൈ­­താനത്തിറങ്ങുക. നാല് ഗ്രൂപ്പുകളിലായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് തല മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മികച്ച രണ്ട് ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ആവേശകരമായ ഒരു മത്സരത്തോടെയാണ് ഒളിമ്പിക് ഫുട്‌ബോളിന് തുടക്കമാകുന്നത്. കഴിഞ്ഞതവണത്തെ ജേതാക്കളായ ബ്രസീലും കരുത്തരായ ജര്‍മ്മനിയും തമ്മില്‍. ബ്രസീലും ജര്‍മ്മനിയും തമ്മിലുള്ള കഴിഞ്ഞ റിയോ ഫൈനലിന്റെ ആവര്‍ത്തനം.

നാലു ഗ്രൂപ്പുകളിലും 22 ന് തന്നെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ആരവങ്ങളില്ലാതെ ഒഴിഞ്ഞ ഗ്യാലറികളായിരിക്കും ടോക്കിയോവില്‍ ഉണ്ടാവുക. ഇത് മത്സരത്തിന്റെ ഇരമ്പല്‍ കുറയ്ക്കുമെക്കുമെങ്കിലും ടീമുകള്‍ തമ്മില്‍ കടുത്ത ബലപരീക്ഷണം തന്നെ നടക്കും. കാരണം തങ്ങളുടെ മികച്ച യുവതാരങ്ങളെയാണ് എല്ലാ ടീമുകളും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല പുതുവീര്യത്തിന് കരുത്തു പകരാന്‍ പരിചയസമ്പന്നരും ടീമിലുണ്ടാകും. 22 കളിക്കാരാണ് ഇത്തവണ ടീമില്‍ ഉണ്ടാവുക. നേരത്തെ ഇത് 18 ആയിരുന്നു. കോവിഡ് കണക്കിലെടുത്താണ് ടീം ബഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുന്നത്. 1997 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ അതായത് 23 വയസിനു താഴെയുള്ളവരാണ് ടീമിലുള്ളത്. പക്ഷേ മൂന്ന് മുതിര്‍ന്ന കളിക്കാര്‍ക്കും അവസരമുണ്ടാകും. ഇത്തവണ വീഡിയോ അസിസ്റ്റന്റ് റഫറീയിംഗ്( വാര്‍) ഉണ്ടാകും. ടോക്കിയോക്കു പുറമേ ഖഷീമ, സൈറ്റാമ, യോകാഹാമ, സപ്പാറോ, റിഫു, എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

ഓഗസ്റ്റ് ഏഴിനാണ് ഫൈനല്‍. ഡാനി ആല്‍വേഴ്‌സ് ആണ് ബ്രസീല്‍ ടീമിലെ പരിചയ സമ്പന്നന്‍. കഴിഞ്ഞ തവണ ജര്‍മ്മനിയെ പരാജയപ്പെടുത്തി സ്വര്‍ണമെഡല്‍ നേടിയ ബ്രസീല്‍ ടീമിനുവേണ്ടി നിര്‍ണായക ഗോളുകള്‍ നേടിയ നെയ്മര്‍ ഇത്തവണ ടീമിലില്ല. പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനു കളിക്കുന്ന ഗബ്രിയേല്‍ മാര്‍ട്ടിനെലിയാണ് അവരുടെ ശ്രദ്ധേയനായ കളിക്കാരന്‍ഇത്തവണത്തെ യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്പ്യന്‍ ടീമിനെയാണ് ജര്‍മ്മനി അണി നിരത്തുന്നത്. സൗദി അറേബ്യയും ഐവറി കോസ്റ്റും ആണ് ഇവരുടെ ഗ്രൂപ്പില്‍ ഉള്ളത്. ഏഷ്യയില്‍ നിന്ന് സൗദി അറേബ്യയും ജപ്പാനും ദക്ഷിണകൊറിയയുമാണ് കളിക്കുന്നത്. ഗ്രൂപ്പ് സി യില്‍ ഈജിപ്റ്റ്, സ്പെയിന്‍ എന്നിവര്‍ക്ക് ഒപ്പമാണ് 2008 ലെവിജയികളായ അര്‍ജന്റീന.

Eng­lish sum­ma­ry: foot­ball in Tokyo Olympics

You may also like this video: