ഫുട്ബോള്‍ മത്സരം : ഗാലറി തകര്‍ന്ന് 60 പേര്‍ക്ക് പരിക്ക്; മത്സരം ഉപേക്ഷിച്ചു

Web Desk

പാലക്കാട്

Posted on January 20, 2020, 8:47 am

അന്തരിച്ച ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനശേഖരണാര്‍ഥം പാലക്കാട് നൂറണിയില്‍ നടത്തിയ ചാരിറ്റി ഫുട്‌ബോള്‍ മത്സരത്തിന്റെഗാലറി തകര്‍ന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൈതാനത്തിന്റെ കിഴക്കു വശത്തെ ഗാലറിയാണ് തകര്‍ന്നത്. ഏകദേശം 30 മീറ്ററിലേറെ തകര്‍ന്നു. ആറ് വരികളിലായി ആയിരത്തിലേറെ പേര്‍ ഉണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Eng­lish Sum­ma­ry: Foot­ball match: 60 injured as gallery col­lapse

YOU MAY ALSO LIKE THIS VIDEO