അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിൽ ഫൂട്ട്ഓവർ ബ്രിഡ്ജ് ആറുമാസത്തിനകം . കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെയും നിലവില്‍ പ്രവൃത്തി നടക്കുന്ന പദ്ധതി പരിശോധനയുടെയും ഭാഗമായി പാലക്കാട് റെയില്‍വേ ഡിവിഷൻ എഡിആർഎം ജയകൃഷ്ണൻ സന്ദർശനം നടത്തി. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് മേല്‍പ്പാലം കയറാതെ എത്താവുന്നവിധം അങ്ങാടിപ്പുറത്ത് നിലവിലെ
എഫ് സി ഐ റോഡ് നവീകരണം പരിഗണനയിലാണ്. വെയർഹൗസിന് മുന്നില്‍ രണ്ടാമതൊരു പാർക്കിങ് ഏരിയ കൂടി നിർമിക്കുന്നതിന്റെയും രണ്ടാം നമ്പർ പ്ലാറ്റ് ഫോമില്‍ നിന്ന് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് മേല്‍പാലം പണിയുന്നതിന്റെയും പ്രവൃത്തികള്‍ ഉടൻ ആരംഭിക്കും. നടപ്പാത രൂപത്തിലുള്ള മേല്‍പ്പാലം (ഫൂട്ട്‌ഓവർ ബ്രിഡ്ജ്) ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നും നിർമാണം തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലും പോളിടെക്നിക് കോളജിലും അദ്ദേഹം സന്ദർശിച്ചു. എഴു കണ്ണിപ്പാലത്തിന് സമീപം റെയില്‍വേയുടെ മേല്‍നോട്ടത്തില്‍ അണ്ടർപാസിന് അനുമതിയായതാണ് പുതിയ പദ്ധതി. ഇത് ഒരു മാസം കൊണ്ട് പൂർത്തിയാക്കും.
നേരിയ സമയ വ്യത്യാസമുള്ളതിനെ തുടർന്ന് നിലമ്പൂരിലേക്കുള്ള ട്രെയിനില്‍ ഓടിക്കയറിയ ഹൃദ്രോഗിയായ യുവാവ് കഴിഞ ദിവസം കുഴഞ്ഞു വീണ് മരിച്ചിരുന്നു. വിഷയം റെയില്‍വേയുടെ ശ്രദ്ധയിലുണ്ടെന്നും രണ്ടു വണ്ടിയുടെയും ക്രോസിങ് അഡ്ജസ്റ്റ് ചെയ്യണമെന്നും എഡിആർഎം പറഞ്ഞു. അങ്ങാടിപ്പുറത്തും വാണിയമ്പലത്തുമാണിപ്പോള്‍ ഈ പാതയില്‍ ക്രോസിങ് സ്റ്റേഷൻ. അതിനു പുറമെ കുലുക്കല്ലൂരും മേലാറ്റൂരും പുതിയ ക്രോസിങ് സ്റ്റേഷൻ സ്ഥാപിക്കും. ഇവ വരുന്നതോടെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരമാവും. ഷൊർണൂരില്‍നിന്നുള്ള അവസാന വണ്ടിയുടെ കാര്യത്തില്‍ അതിന് മുമ്പ് തന്നെ പരിഹാരം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1981 മുതല്‍ 84 വരെ അങ്ങാടിപ്പുറം പോളിടെക്നിക് കോളജില്‍ വിദ്യാർഥിയായിരുന്നു എഡിആർഎം പ്രിൻസിപ്പല്‍ ഇൻചാർജ് സതീഷ് കുമാർ , എം ഷാഹുല്‍ഹമീദ് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.