കാല്‍പാടുകളുടെ അടിസ്ഥാനത്തില്‍ നായ ആണെന്നാണ് കേരള വനം വകുപ്പിന്റെ അഭിപ്രായം. പൂച്ച വര്‍ഗത്തില്‍പെട്ടവ നടക്കുമ്പോള്‍ നഖങ്ങള്‍ മണ്ണില്‍ പതിയാറില്ല. രാമക്കല്‍മേട്ടില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്ത ചിത്രങ്ങള്‍ തേക്കടി ടൈഗര്‍ സെല്ലിലേയ്ക്ക് അയച്ചിരുന്നു.
അവര്‍ നടത്തിയ വിശകലത്തിലാണ് രാമക്കല്‍മേട്ടില്‍ കണ്ടെത്തിയ കാല്‍പാടുകള്‍ കടുവ, പുലി അടക്കമുള്ള പൂച്ചവര്‍ഗ്ഗത്തില്‍ പെട്ട ജീവിയുടേതല്ലെന്ന് വിലയിരുത്തിയത്.
നായയുടെ കാല്‍പ്പാടുകളാണ് അവിടെ കണ്ടെത്തിയതെന്ന് തേക്കടി ടൈഗര്‍ സെല്ലിലെ ബയോളജിസ്റ്റ് ഡോ. രമേശ് ഉറപ്പിച്ച് പറയുന്നു.
English Summary : Footprint found in Ramakkalmedu is of dog, says thekadi tiger cell
You may also like this video :