Web Desk

തിരുവനന്തപുരം

August 05, 2021, 8:38 am

തുറന്നു കരുതലോടെ ; നിയന്ത്രണത്തിന്‌ ഡബ്ല്യുഐപിആർ, ആരാധനാലയങ്ങളിൽ പരമാവധി 40 പേർ

Janayugom Online

ടിപിആറിന്‌ പുറമെ ‘ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക്‌’ (-ഡബ്ല്യുഐപിആർ) കൂടി കണക്കാക്കിയാകും ഇനി കോവിഡ്‌ നിയന്ത്രണം. ആരാധനാലയങ്ങളിൽ പരമാവധി 40 പേർ, വിവാഹ–-മരണാനന്തര ചടങ്ങുകളിൽ 20 പേർ എന്ന നിയന്ത്രണം തുടരും. ടിപിആർ അനുസരിച്ചുള്ള നിയന്ത്രണം ഫലപ്രദമാണെന്നും പൊതുവായി ഉയർന്ന നിർദേശംകൂടി പരിഗണിച്ചാണ്‌ കൂടുതൽ ഇളവ്‌ അനുവദിക്കുന്നതെന്നും മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ചട്ടം 300 പ്രകാരം മന്ത്രി നിയമസഭയിലാണ്‌ ഇളവുകൾ പ്രഖ്യാപിച്ചത്‌.

ഉത്സവകാലമായതിനാലും മൂന്നാം തരംഗഭീഷണി നിലനിൽക്കുന്നതിനാലും കർശന ജാഗ്രത തുടരണം. ആൾക്കൂട്ടം നിയന്ത്രിക്കുന്നുവെന്ന്‌ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊലീസും തദ്ദേശസ്ഥാപനങ്ങളും നിയന്ത്രണത്തിന്‌ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പൂട്ടില്ലാത്തിടത്ത്‌ സർക്കാർ ഓഫീസ്‌ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. കായികമുൾപ്പെടെ മത്സരപരീക്ഷകൾ നടത്താം. വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസ്‌ മാത്രം. എല്ലാ വാഹനങ്ങൾക്കും ഓടാം. മുതിർന്നവരോടൊപ്പം കടയിലെത്തുന്ന കുട്ടികൾക്ക്‌ വാക്‌സിൻ നിർബന്ധമില്ല.

നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‌ ആശ്രയിക്കുക ‘ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്കി’നെ (വീക്‌ലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ–-ഡബ്ല്യുഐപിആർ). പഞ്ചായത്തിലോ, നഗര വാർഡിലോ ആഴ്‌ചയിൽ ആകെയുള്ള കോവിഡ്‌ ബാധിതരുടെ എണ്ണത്തെ ആയിരംകൊണ്ട്‌ ഗുണിച്ച്‌ ആകെ ജനസംഖ്യകൊണ്ട്‌ ഹരിച്ചാണ്‌ ആ പ്രദേശത്തിന്റെ ഡബ്ല്യൂപിആർ കണക്കാക്കുന്നത്‌. ഇത്‌ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കർശന അടച്ചിടൽ ഏർപ്പെടുത്തും. ഇതിന്റെ പട്ടിക ബുധനാഴ്‌ചകളിൽ പ്രഖ്യാപിക്കും.

കടകൾ സന്ദർശിക്കുന്നവർക്ക്‌ കർശന നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഡോസ് വാക്‌സിൻ എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം. ആശുപത്രി യാത്ര, വാക്സിനെടുപ്പ്‌, ഉറ്റവരുടെ മരണം തുടങ്ങിയ അത്യാവശ്യ സാഹചര്യങ്ങളിൽ ഇത്‌ ബാധകമല്ല.

Eng­lish sum­ma­ry; For con­trol: WIPR

You may also like this video;