Web Desk

ന്യൂഡൽഹി

July 01, 2020, 12:18 pm

ബിഹാറിൽ ബിജെപി ഡിജിറ്റൽ പ്രചരണത്തിനായി പണമൊഴുക്കുന്നു

Janayugom Online

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ഇത്തവണ വ്യാപകമായ തോതിൽ പണമൊഴുക്കുന്നത് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങൾക്കാണ് . കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ പ്രചരണത്തിനായി ബിജെപി പണമൊഴുക്കുന്നത്.

ബിഹാറിലെ പാർട്ടിയുടെ ശക്തകേന്ദ്രങ്ങളിൽ ഇതിനകം തന്നെ 9,500 ഐടി വിദഗ്ധരെ നിയമിച്ചുകഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവർ പ്രവർത്തനം ശക്തമാക്കി കഴിഞ്ഞു. ഐടി വിദഗ്ധരെ ബിജെപിയുടെ ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യയായിരിക്കും നിയന്ത്രിക്കുക.

ഇതിനു പുറമെ 72,000 വാട്സ്ആപ്പ് ഗ്രൂപ്പുകളും ബിജെപി ആരംഭിച്ചിരിക്കുകയാണ്. ഓരോ ബൂത്തിനും ഒരു ഗ്രൂപ്പ് എന്ന വിധമാണ് രൂപീകരണം. ബിജെപി നേതാക്കളുടെ പ്രസംഗങ്ങളും മറ്റും സമ്മതിദായകരിൽ എത്തിക്കുകയും എതിർ സ്ഥാനാർത്ഥികളെ തേജോവധം ചെയ്യുകയുമാണ് ലക്ഷ്യം.

കോവിഡ് വ്യാപനത്തിനിടയിലും ബിജെപി ബിഹാറിൽ അറുപതിലധികം വെർച്യുൽ റാലികൾ നടത്തിയിരുന്നു. ഇതിന് പുറമെയാണ് സോഷ്യൽ മീഡിയയിലും മറ്റും ആധിപത്യം നേടാനുള്ള ശ്രമം.

Eng­lish summary;For dig­i­tal cam­paign Bjp rais­es mon­ey in bihar

you may also like this video;