Saturday
16 Nov 2019

അടുക്കള ജോലി അനായാസമാക്കും, ഫിലിപ്സിന്‍റെ അത്യാധുനിക മോഡല്‍ മിക്സര്‍ ഗ്രൈന്‍ഡര്‍

By: Web Desk | Tuesday 24 July 2018 7:44 PM IST


ഫിലിപ്‌സ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് പേഴ്‌സണല്‍ ഹെല്‍ത്ത് പ്രസിഡന്റ് എഡിഎ രത്‌നം, ഫിലിപ്‌സ് ഇന്ത്യന്‍ സബ് കോണ്ടിനന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് ബിസിനസ് ഹെഡ് ദീപാഞ്ജന്‍ ചക്രബര്‍ത്തി എന്നിവര്‍ ചേര്‍ന്ന് ഫിലിപ്‌സിന്റെ പവര്‍ പായ്ക്ക്ഡ് എച്ച്എല്‍ 7707 മിക്‌സര്‍ ഗ്രൈന്‍ഡര്‍ അവതരിപ്പിക്കുന്നു

കൊച്ചി: ഫിലിപ്‌സിന്റെ പവര്‍ പായ്ക്ക്ഡ് എച്ച്എല്‍ 7707 മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിപണിയിലെത്തി. സംസ്ഥാനത്തെ നിരവധി വീടുകളില്‍ നടത്തിയ വ്യാപകമായ ഗവേഷണങ്ങളിലൂടെ ലഭിച്ച ഉപഭോക്താക്കളുടെ ഉള്‍ക്കാഴ്ചയ്ക്ക് അനുസരിച്ചാണ് എച്ച്എല്‍ 7707 രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഗിയര്‍ ഡ്രൈവ് സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത. പവര്‍ ചോപ് ബ്ലേഡിന്റെയും ബൗളിന്റെ ഉള്ളിലെ ശക്തമായ കട്ടിംഗ് ആംഗിളിന്റേയും മിശ്രണത്തിനൊപ്പമാണ് ഹള്‍ക്ക് ഫ്‌ളാഷിന്റെ ഡിസൈന്‍. വെല്ലുവിളി ഉയര്‍ത്തുന്ന പദാര്‍ത്ഥങ്ങളെ അതിവേഗത്തിലും അനായാസമായും കൈകാര്യം ചെയ്യാന്‍ ഇതിനു കഴിയും.

അപ്പത്തിനും ദോശയ്ക്കും മറ്റുമുള്ള മാവ് തയ്യാറാക്കുക, വേവിച്ച ഉരുളക്കിഴങ്ങ് ഉടയ്ക്കുക, കേക്കിനുള്ള മിശ്രിതം തയ്യാറാക്കുക എന്നിവയെല്ലാം അതിവേഗത്തിലാണ് ഗ്രൈന്‍ഡര്‍ ചെയ്യുന്നത്.

വീട്ടമ്മയ്ക്ക് സഹായമായി ആട്ട കുഴയ്ക്കുക, നുറുക്കുക, കഷണങ്ങളാക്കുക, ഉരയ്ക്കുക, ഷേക്കുകളും മോക്‌ടെയ്‌ലുകളും മിശ്രിതമാക്കുക എന്നീ ജോലികളും അതിവേഗം നടത്തുന്നു.
ഫ്രൂട്ട് ഫില്‍ട്ടര്‍ അക്‌സസറി ആണ് മറ്റൊരു ഘടകം. പഴച്ചാറ്, തേങ്ങാപ്പാല്‍, പുളിയുടെ ചാറ് എന്നിവ ഉണ്ടാക്കാന്‍ ഇത് സഹായകമാണ്. പഴങ്ങളുടേയോ തേങ്ങയുടേയോ കഷണങ്ങളൊന്നും അവശേഷിക്കുകയുമില്ല.

ഹള്‍ക്ക് ഫ്‌ളാഷിന്റെ വില 9495 രൂപ. മോട്ടോറിന് അഞ്ചുവര്‍ഷത്തേയും ഉല്‍പന്നത്തിന് രണ്ടു വര്‍ഷത്തേയും വാറന്റിയും ഉണ്ട്.

ഫിലിപ്‌സ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് പേഴ്‌സണല്‍ ഹെല്‍ത്ത് പ്രസിഡന്റ് എഡിഎ രത്‌നം, ഫിലിപ്‌സ് ഇന്ത്യന്‍ സബ് കോണ്ടിനന്റ് ഡൊമസ്റ്റിക് അപ്ലയന്‍സസ് ബിസിനസ് ഹെഡ് ദീപാഞ്ജന്‍ ചക്രബര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് പുതിയ മിക്‌സര്‍ ഗ്രൈന്‍ഡര്‍ അവതരിപ്പിച്ചത്.
ഓണം ഉത്സവാഘോഷം കൂടുതല്‍ മെച്ചമാക്കുന്നതിന്, ഫിലിപ്‌സ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ സമ്പൂര്‍ണ്ണ റേഞ്ചില്‍ ഓരോ വാങ്ങലിനും ആകര്‍ഷകമായ സ്‌ക്രാച്ച് & വിന്‍ സമ്മാനങ്ങളും ഉണ്ട്. ദുബായിലേക്കുള്ള ഒരു സൗജന്യ യാത്രയാണ് ബംപര്‍ സമ്മാനം.

Related News