
എല്ലാ മേഖലകളിലും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിനായി കേരള വനിതാ കമ്മിഷൻ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ നാളെ ( 13 , തിങ്കൾ ) ആരംഭമാകും. സ്ത്രീകൾക്കും കുട്ടികൾക്കുമായി സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികൾ കൃത്യമായി അവരിലെത്തിക്കുക, സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുക, എന്നീ ലക്ഷ്യങ്ങളുമായാണ് മുഖാമുഖം പരിപാടികൾ നടത്തുന്നതെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
ആദ്യ ദിനം (13, തിങ്കൾ ) “നാം മുന്നോട്ട് — സ്ത്രീശക്തി വരും നാളുകളില്‍” എന്ന വിഷയത്തിൽ കമ്മീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വുമണ്‍ ഫാസിലിറ്റേറ്റര്‍മാര്‍ എന്നിവരെ ഉൾപ്പെടുത്തിയുള്ളതാണ്. രാവിലെ പത്തിന് വനിതാ- ശിശു വികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. സർക്കാർ പ്ലീനറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി ഗീനാകുമാരി വിഷയാവതരണം നടത്തും.
രണ്ടാം ദിനമായ ചൊവ്വാഴ്ച (14) “നൂതന കുടുംബശ്രീ സംരംഭങ്ങള്‍— സാധ്യത, അവലോകനം” എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടി രാവിലെ പത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. യുവതികളുടെ സാമൂഹിക, സാംസ്ക്കാരിക, ഉപജീവന ഉന്നമനത്തിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സൃഷ്ടിക്കുന്ന പുതിയ തൊഴിൽ സാധ്യതകൾ പരിപാടിയിൽ ചർച്ച ചെയ്യും. കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ സി വിഷയാവതരണം നടത്തും.
മൂന്നാം ദിനമായ ബുധനാഴ്‌ച (15) “സ്ത്രീശാക്തീകരണം ഉത്തരവാദിത്തടൂറിസത്തിലൂടെ” എന്നവിഷത്തിലുള്ളതാണ്. പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാവിലെ 10 ന് ഉദ്‌ഘാടനം നിർവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.