June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഹെലികോപ്ടർ പൊലീസിന് വേണ്ടി

By Janayugom Webdesk
December 7, 2019

തിരുവനന്തപുരം: കേരള പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റർ സേവന ദാതാവായ പൊതുമേഖലാ കമ്പനിയിൽ നിന്ന് മാത്രമാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുക. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഹാൻസ് ലിമിറ്റഡിൽ നിന്നും എഎസ് 365 ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതതല സമിതി പല തവണ യോഗം ചേർന്നും ഇന്ത്യൻ വ്യോമ സേനയുടെ വിദഗ്ധർ അടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റിയുടെ വിശദമായ പഠനത്തിനും സർവേയ്ക്കും ശേഷമാണ് തീരുമാനം അംഗീകരിച്ചത്. ത്രിപുര, സിക്കിം, മേഘാലയ, മിസോറാം, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്, അസാം എന്നീ സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, ജമ്മു കാശ്മീർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഒഎൻജിസിക്കും ഹെലികോപ്റ്റർ സേവനം നൽകിയത് പവർ ഹാൻസ് ആണ്. ഇത് കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരും തമ്മിലുള്ള ഒരു കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.