May 28, 2023 Sunday

Related news

February 22, 2023
February 14, 2023
January 20, 2023
January 9, 2023
January 9, 2023
August 22, 2022
March 14, 2022
January 10, 2022
August 15, 2020
January 8, 2020

ഓരോ ആഘോഷങ്ങൾക്കും റെക്കോർഡ് മദ്യം വാങ്ങുന്ന മലയാളിക്ക് ഇതാ ഒരു മുന്നറിയിപ്പ് : നിങ്ങൾ മാറി ചിന്തിച്ചിരിക്കും !

Janayugom Webdesk
January 8, 2020 7:29 pm

മദ്യത്തിനു രണ്ടു മുഖങ്ങളുണ്ട്, ഒന്നു സന്തോഷകരവും മറ്റൊന്നു സങ്കടകരവും. മിതമായ അളവിലുള്ള മദ്യപാനത്തിനു ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയുമെന്നു പറയുന്നു എന്നാൽ അമിത മദ്യപാനം ഹാനികരവും സർപ്പദംശനം പോലെ മാരകം ആയിരിക്കുമെന്ന് അതു മുന്നറിയിപ്പു നൽകുന്നു. ലോകവ്യാപകമായി മദ്യദുരുപയോഗത്തിന്റെ ഫലമായുണ്ടാകുന്ന ആൾനാശത്തിനു കയ്യും കണക്കുമില്ല. എന്നാൽ ഇതെല്ലാം അറിഞ്ഞിരിക്കവേ തന്നെ മദ്യമില്ലാത്ത ഒരു ആഘോഷം നമുക്ക് ചിന്തിക്കാൻ കൂടി കഴിയുകയില്ല എന്നത് തന്നെയാണ് സത്യം സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമായ കുടുംബത്തിലാണു മനുഷ്യജീവിതം ആരംഭിക്കുന്നതും വളരുന്നതും പൂർണ്ണത പ്രാപിക്കുന്നതും.

ഇന്ന് നമ്മുടെ കുടുംബങ്ങളിൽ മദ്യ സംസ്ക്കാരം വളർന്നുവരികയാണ്. നമ്മുടെ സമൂഹത്തില് മദ്യം ഇന്നൊരു Sta­tus Sym­bol ആയി മാറിയിരിക്കുകയാണ്. ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടുവാൻ മദ്യം വിളമ്പേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. മരണത്തിന്റെയും വേർപാടിന്റെയും വേദനയടക്കാനും മദ്യം വേണമത്രെ. മനുഷ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മദ്യം സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിൽ തകരുന്നതാകട്ടെ ഒരു കുടുംബത്തിന്റെ സന്തോഷങ്ങളും പ്രതീക്ഷകളുമാണ്. മദ്യപാനം വരുത്തിവെക്കുന്ന പരിണത ഫലങ്ങളെ ഒരു മിനുട്ടിൽ ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് ഇബ്രാഹിം ബാദുഷ. ഒരു മിനിറ്റ് മാത്രം നീളുന്ന ഈ ആനിമേഷൻ ചിത്രം വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. മനോജ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.