August 19, 2022 Friday

Related news

August 18, 2022
August 18, 2022
August 11, 2022
August 4, 2022
July 28, 2022
July 19, 2022
July 17, 2022
July 15, 2022
July 13, 2022
July 9, 2022

സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു

Janayugom Webdesk
December 10, 2019 10:06 pm

ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിച്ചിരുന്ന ബജറ്റ് വിഹിതം മോഡി സർക്കാർ വെട്ടികുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 3000 കോടി രൂപയുടെ കുറവ് വരുത്താനാണ് മോഡി സർക്കാരിന്റെ നീക്കം. 2019–20 ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തിനായി 56,536.63 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ബജറ്റ് വിഹിതം വെട്ടികുറയ്ക്കുന്ന കാര്യം ധനമന്ത്രാലയം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഫണ്ട് വെട്ടികുറയ്ക്കാനുള്ള ധനമന്ത്രാലയത്തിനെതിരെ തീരുമാനത്തിനെതിരെ എച്ച് ആർഡി വകുപ്പ് പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന.

ഫണ്ട് വെട്ടികുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇനിയും എച്ച് ആർഡി മന്ത്രാലയം അധികൃതർ തയ്യാറായില്ല. ബജറ്റ് വിഹിതത്തിൽ എത്രമാത്രം തുകയാണ് വെട്ടികുറയ്ക്കുന്നതെന്ന കാര്യത്തിൽ വിശദീകരണം ആരാഞ്ഞ് ധനമന്ത്രാലയ വക്താവ് രാജേഷ് മൽഹോത്രയ്ക്ക് ദി പ്രിന്റ് ഇ മെയിൽ സന്ദേശം അയച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. ഇത് കൂടാതെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഇപ്പോൾ തുടരുന്ന പദ്ധതികളുടെ ഫണ്ട് വിഹിതം വെട്ടികുറയ്ക്കാനുള്ള നീക്കങ്ങളും ധനമന്ത്രാലയം ആരംഭിച്ചു. അതിനിടെ കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിടെ അധ്യാപകരുടെ ശമ്പളവും ലഭിക്കുന്നില്ലെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

നടപ്പുവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാറിന് വിവിധ പദ്ധതികള്‍ക്ക് വേണ്ട വിധത്തില്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകള്‍ക്ക് അനുവദിച്ച ഫണ്ടില്‍ കുറവ് വരുത്താന്‍ തീരുമാനം എടുത്തിരിക്കുന്നത്. സാമ്പത്തിക ഞെരുക്കം മൂലം കൂടുതല്‍ ഫണ്ട് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് ധനമന്ത്രാലയം പറയുന്നത്. കൂടുതല്‍ പണം അനുവദിച്ചാല്‍ മറ്റ് പദ്ധതികള്‍ നടപ്പിലാക്കാന്‍ പണമില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ നാല് വർഷത്തിനിടെ വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിക്കുന്ന ഫണ്ടിൽ കാലാനുസൃതമായ വർധന വരുത്താൻ സർക്കാർ തയ്യാറായിട്ടില്ല. പലപ്പോഴും വിഹിതം വെട്ടികുറയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതേസമയം ഫണ്ടിന്റെ അപര്യാപ്തത സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കേണ്ട നിരവധി പദ്ധതികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.