June 5, 2023 Monday

Related news

June 5, 2023
March 31, 2023
October 20, 2022
September 23, 2022
September 16, 2022
August 20, 2022
July 7, 2022
June 13, 2022
June 7, 2022
June 5, 2022

ജനുവരി 8 ന് മുമ്പ് പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കാത്തവര്‍ക്ക് സ്കൂളുകളില്‍ പ്രവേശനമില്ല

Janayugom Webdesk
January 1, 2020 12:21 pm

സിയാറ്റില്‍: ക്രിസ്മസ് അവധിക്ക് ശേഷം സ്ക്കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിരിക്കണമെന്ന് സിയാറ്റില്‍ പബ്ലിക് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 28 വെള്ളിയാഴ്ച രക്ഷാകര്‍ത്താക്കള്‍ക്ക് അയച്ച ഈമെയിലിലാണ് കുത്തിവെപ്പിനെ കുറിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.സിയാറ്റില്‍ പബ്ലിക്ക് സ്കൂളുകളില്‍ നിന്നും ലഭ്യമായ സ്ഥിതി വിവരകണക്കുകളനുസരിച്ച് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കുത്തിവെപ്പ് റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കാതെ സ്കൂളിലെത്തിയിരിക്കുന്നത്.
വിവിധ രോഗങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് കുത്തിവെപ്പുകള്‍ക്ക് നിര്‍ബന്ധിക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലെന്നും അധികൃതര്‍ പറയുന്നു.
എത്രയും വേഗത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിന് ഡിസംബര്‍ 30 തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നും ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഇമ്മ്യൂണൈസേഷന്‍ റിക്കാര്‍ഡുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ജനുവരി 8 ന് ശേഷം റിക്കാര്‍ഡ് ഹാജരാക്കാതെ സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തിയതിന് ശേഷം മാതാപിതാക്കളെ വിവരം അറിയിക്കുമെന്നും, അവര്‍ വന്ന കുട്ടികളെ കൂട്ടികൊണ്ടു പോകേണ്ടിവരുമെന്നും പബ്ലിക് സ്കൂള്‍ വക്താവ് ടീം റോബിന്‍സണ്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.