വീടില്ല: യുവതി കുഞ്ഞിന് ജന്മം നല്‍കിയത് കലുങ്കില്‍

Web Desk
Posted on May 08, 2018, 10:17 pm

മെയ്‌റുഭഞ്ജ്: വീടില്ലാതായതിനെത്തുടര്‍ന്ന് യുവതി പ്രസവിച്ചത് കലുങ്കില്‍. ഒഡീഷയിലാണ് കാട്ടാനാ ആക്രമണത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ട യുവതി കലുങ്കിനുള്ളില്‍ പ്രസവിച്ചത്. കഴിഞ്ഞമാസമാണ് ആന ആക്രമിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ വീട് നശിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ അധികൃതരുടെയും അനാസ്ഥയാണ് ഇത്രയും ദാരുണമായ അവസ്ഥയില്‍ യുവതിയ്ക്ക് നേരിടേണ്ടിവന്നതിന് കാരണം. സംഭവത്തില്‍ വനംവകുപ്പിനും സര്‍ക്കാര്‍ അധികൃതര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് മെയ്‌റുബഞ്ജ് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. വനം വകുപ്പിന് നേരെയും അന്വേഷണങ്ങളുണ്ടാകും. കൂടാതെ കുടുംബത്തിന് സഹായം നല്‍കുമെന്നും പുനധിവസിപ്പിക്കുമെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.