Web Desk

കൊച്ചി

July 15, 2021, 5:12 pm

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു; സരിത്തിന്റെ വാദം തള്ളി ജയില്‍ സൂപ്രണ്ട്

Janayugom Online

നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്റെ വാദം തള്ളി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്. എന്‍ഐഎ കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. പ്രതികള്‍ ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിര്‍മലാനന്ദന്‍ നായര്‍ റിപ്പോര്‍ട്ട് ഇന്നലെയാണ് ഇ മെയില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന തരത്തിലൊരു സംഭവം ജയിലില്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയിലില്‍ വച്ച്‌ മോശമായാണ് പ്രതികള്‍ പെരുമാറിയത്. അതിനാല്‍ ചില നടപടികള്‍ വേണ്ടിവന്നു. ഇതിന് രേഖകളും സിസി ടിവി ദൃശ്യങ്ങളും തെളിവായുണ്ട്. ഇന്നു കോടതി വീണ്ടും ഇക്കാര്യം പരിഗണിക്കും.

Eng­lish sum­ma­ry; Forced to name polit­i­cal lead­ers; The jail super­in­ten­dent reject­ed Sarith’s claim

You may also like this video;