മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള യാത്രക്കാരനിൽ നിന്ന് ഒരു ലക്ഷത്തിന്റെ വിദേശ സിഗരറ്റ് പിടികൂടി. കാസർഗോഡ് സ്വദേശി മുഹമ്മദ് സാലിഹിൽ നിന്നാണ് 50 ബോക്സ് അടങ്ങുന്ന സിഗരറ്റ് പിടികൂടിയത്. ഇന്നലെ രാവിലെ കുവൈത്തിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായിരുന്നു സാലിഹ്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വിദേശ നിർമിത സിഗരറ്റ് കണ്ടെടുത്തത്. സിഗരറ്റ് കടത്തി കൊണ്ടുവരുന്നത് വ്യാപകമായതിനാൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.