കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടി. തലശേരി സ്വദേശി നാസറിൽ നിന്നാണ് അഞ്ച് ലക്ഷത്തിന്റെ കറൻസി പിടികൂടിയത്. ഇന്ന് രാവിലെ ഒമ്പതിന് മസ്ക്കറ്റിലേക്ക് ഗോഎയർ വിമാനത്തിൽ പോകാനെത്തിയതായിരുന്നു നാസർ.
യുഎഇ 2800 ദിർഹമാണ് നാസറിൽ നിന്ന് പിടികൂടിയത്. സിഐ എസ്എഫ് ചെക്കിംഗ് പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. ഇയാളെ കസ്റ്റംസിന് കൈമാറി. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷം നിരവധി യാത്രക്കാരനിൽ നിന്ന് ഒരു കോടിയിലേറെ വിദേശ കറൻസിയാണ് കസ്റ്റംസ് പിടികൂടിയത്.
English Summary; foreign currency was seized
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.