ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപങ്ങൾ അതിവേഗം പിൻവലിക്കുന്നു. ലോകത്ത് കോവിഡ് 19 രോഗബാധ ഭീഷണി സൃഷ്ടിച്ചതോടെ മാർച്ചിൽ 1.2 ലക്ഷം കോടിയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഓഹരി വിപണിയിൽ നിന്നും 61,973 കോടിയും, കടപ്പത്ര വിപണിയിൽ നിന്ന് 56,211 കോടിയും എഫ്പിഐ തുക മാർച്ചിൽ പിൻവലിച്ചിട്ടുണ്ട്. 1,18,184 കോടിയാണ് ആകെ പിൻവലിച്ചിട്ടുള്ളത്.
2019 സെപ്തംബർ മുതൽ മാർച്ച് വരെ തുടർച്ചയായ ആറുമാസമായി നിക്ഷേപങ്ങൾ പിൻവലിച്ചു കൊണ്ടിരിക്കുകയാണ്. നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് എഫ്പിഐ ഡാറ്റ ലഭ്യമാക്കി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ പിൻവലിക്കലാണ് ഇത്. അതേസമയം ഏപ്രിൽ മാസത്തെ രണ്ട് ട്രേഡിംഗ് സെഷനുകളിൽ മാത്രം ആഭ്യന്തര വിപണിയിൽ നിന്നും 6,735 കോടി രൂപയാണ് പിൻവലിച്ചത്. ഇതിൽ 3,802 കോടി ഓഹരി വിപണിയിൽ നിന്നും 2,933 കോടി കടപത്ര വിപണിയിൽ നിന്നുമാണ് പിൻവലിച്ചിരിക്കുന്നത്.
ENGLISH SUMMARY: Foreign investors withdraw: Rs 1.2 lakh crore withdrawn in March
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.