വിദേശ മദ്യം ചില്ലറവില്‍പ്പന നടത്തിയ മൊബൈല്‍ ശശി പൊലീസ് പിടിയിൽ

Web Desk
Posted on March 31, 2019, 2:21 pm
നെടുങ്കണ്ടം:  വിദേശ മദ്യം ചില്ലറവില്‍പ്പന നടത്തി വന്നിരുന്ന മൊബൈല്‍ ശശിയെ ഉടുമ്പന്‍ചോല പൊലീസ് പിടികൂടി.
ബിവറേജുകളില്‍ നിന്നും വാങ്ങുന്ന മദ്യം ചെമ്മണ്ണാര്‍, ഉടുമ്പന്‍ചോല കേന്ദ്രികരിച്ച്  ചില്ലറ വില്‍പ്പന നടത്തി വന്നിരുന്ന ഉടുമ്പന്‍ചോല, ശാന്തരുവി അലിയാങ്കല്‍ വീട്ടില്‍ മൊബൈല്‍ ശശി എന്നറിയപ്പെടുന്ന ശശി (52) യെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മണ്ണാര്‍ പള്ളി സെമിത്തേരിയില്‍ നിന്നാണ് വില്‍പ്പന നടത്തുന്നതിന്റെ ഇടയിലാണ് പ്രതിയെ സാധനങ്ങളുമായി പിടികൂടിയത്. രണ്ട് കുപ്പി വിദേശ മദ്യം പ്രതിയുടെ കൈയ്യില്‍ നിന്നും പിടി കൂടി. വെള്ളമൊഴിച്ച് ഒരു ഗ്ലാസ് മദ്യത്തിന് 100 രൂപ നിരക്കിലാണ് ആവശ്യക്കാര്‍ക്ക് വിറ്റുകൊണ്ടിരുന്നത്. ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷന്‍, എക്‌സൈസ് വകുപ്പുകളിലും സമാനമായ കേസുകള്‍ പ്രതിയുടെ പേരില്‍ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. പ്രതിയെ ഇന്നലെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.