Web Desk

തിരുവനന്തപുരം

July 09, 2021, 12:15 pm

ബാറുകളിൽ വിദേശമദ്യവിൽപ്പന ഇന്ന് മുതൽ

Janayugom Online

സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്പന തുടങ്ങും. ലാഭവിഹിതത്തിലെ തര്‍ക്കം മൂലമാണ് ദിവസങ്ങളായി ബാറുകള്‍ ഉടമകള്‍ അടച്ചിട്ടിരുന്നത്. ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വെയര്‍ഹൗസ് ലാഭവിഹിതം എട്ടില്‍ നിന്നും 25 ആക്കി കൂട്ടിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ബാറുടമകള്‍ ഉയര്‍ത്തിയത്.

ഈ തർക്കം ഒടുവിൽ സർക്കാർ തന്നെ ഇടപെട്ട് അവസാനിപ്പിച്ചിരിക്കുകയാണ്. വെയർ ഹൌസ് ലാഭ വിഹിതം 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്ക്കാമെന്ന് സർക്കാർ സമ്മതിച്ചു. ഇതേത്തുടർന്ന് ഇന്ന് മുതൽ ബാറുകൾ തുറക്കുമെന്ന് ഉടമകൾക്ക് വ്യക്തമാക്കി. കൊവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനാകില്ല. മദ്യവിൽപ്പന മാത്രമാണ് ഇന്ന് തുടങ്ങുന്നത്. നിലവിൽ ബാറുകൾ വഴി വൈനും ബിയറും വിൽക്കുന്നുണ്ട്.

അതേസമയം, കൺസ്യൂമർ ഫെഡും ഇന്ന് മുതൽ മദ്യവിൽപ്പന തുടങ്ങും. കൺസ്യൂമർ ഫെഡിന്‍റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സർക്കാർ അറിയിച്ചു.

Eng­lish sum­ma­ry; For­eign liquor sales in bars from today

You may also like this video;