February 8, 2023 Wednesday

വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ; നിർദ്ദേശം പിൻവലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ്

Janayugom Webdesk
ന്യൂഡൽഹി
November 28, 2020 9:48 pm

വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ നൽകുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ സൂക്ഷ്മപരിശോധന നടത്തണമെന്ന പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) യുടെ നിർദ്ദേശം പിൻവലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സർക്കാർ ഇടപെടൽ മാധ്യമ സ്വാതന്ത്ര്യത്തിന് വിനാശകരമാകുമെന്നും ഈ നിർദ്ദേശം വിദേശ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സെൻസർഷിപ്പിലേക്കോ ശിക്ഷാ നടപടികളിലേക്കോ നയിക്കാൻ സാധ്യതയുണ്ടെന്നും അത് അഭികാമ്യമല്ലെന്നും എഡിറ്റേഴ്സ് ഗിൽഡിന്റെ പ്രസ്താവനയിൽ പറയുന്നു.

വിദേശ ഉള്ളടക്കം എങ്ങനെ പരിശോധിക്കുമെന്ന് പിസിഐ വ്യക്തമാക്കിയിട്ടില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ആരാണ് ഉള്ളടക്കം പരിശോധിച്ചുറപ്പിക്കുക, ഏത് മാനദണ്ഡത്തിൽ പരിശോധിക്കും, ഏറ്റവും പ്രധാനമായി അനിയന്ത്രിതമായ പ്രസിദ്ധീകരണം എന്നതു കൊണ്ടാണ് എന്താണ് അർത്ഥമാക്കുന്നത് എന്നീ കാര്യങ്ങൾ പിസിഐ വ്യക്തമാക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

വിദേശ പ്രസിദ്ധീകരണങ്ങളിലെ റിപ്പോർട്ടുകൾ നൽകുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ സൂക്ഷ്മപരിശോധന നടത്തണമെന്ന മാർഗനിർദ്ദേശം പിസിഐ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. വിദേശ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ ഇന്ത്യൻ മാധ്യമങ്ങൾ പുലർത്തേണ്ട ഉത്തരവാദിത്വത്തെ കുറിച്ച് കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മാർഗനിർദ്ദേശം പുറത്തിറക്കിയത്.

ധാരാളം വിദേശ പ്രസിദ്ധീകരണങ്ങൾ സമീപകാലത്ത് നരേന്ദ്ര മോഡി ഭരണകൂടത്തെയും ബിജെപിയെയും വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ മോഡി സർക്കാർ വിദേശ മാധ്യമപ്രവർത്തകരെയും ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങളെയും നിയന്ത്രിക്കുന്നതിന് നിരവധി നിയമങ്ങളും ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വതന്ത്ര മാധ്യമ സ്ഥാപനമായ ഹഫ്പോസ്റ്റ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

Eng­lish sum­ma­ry; for­eign media reports

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.