March 30, 2023 Thursday

Related news

March 20, 2023
March 18, 2023
February 22, 2023
February 18, 2023
February 10, 2023
February 6, 2023
February 1, 2023
January 30, 2023
January 28, 2023
January 25, 2023

വിദേശ മെഡിക്കൽ ബിരുദക്കാർക്ക് ഇന്റേൺഷിപ്പ് ആവശ്യമില്ല: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 26, 2021 10:25 pm

വിദേശത്തുനിന്ന് മെഡിക്കൽ ബിരുദവും പ്രാക്ടീസ് ചെയ്യാൻ യോഗ്യതയും നേടിയാൽ സംസ്ഥാനത്ത് മറ്റൊരു ഇന്റേൺഷിപ്പ് ആവശ്യമില്ലെന്ന് ഹൈക്കോടതി.

പ്രാക്ടീസ് ചെയ്യാനുള്ള സ്ഥിരം രജിസ്ട്രേഷൻ നിഷേധിച്ച മെഡിക്കൽ കൗൺസിലിന്റെ നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം മണക്കാട് സ്വദേശി സാദിയ സിയാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ്കുമാറിന്റെ ഉത്തരവ്. സ്ഥിരം രജിസ്ട്രേഷനായി അപേക്ഷ നൽകിയാൽ നിർബന്ധിത റൊട്ടേറ്ററി റസിഡൻഷ്യൽ ഇന്റേൺഷിപ് (സിആർആർഐ) ആവശ്യപ്പെടാതെതന്നെ രജിസ്ട്രേഷൻ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള യോഗ്യത ഹർജിക്കാരിക്കുണ്ട്. അതിനാൽ അവർക്ക് രജിസ്ട്രേഷൻ നിഷേധിക്കരുതെന്നും ഉത്തരവിൽ പറഞ്ഞു. ദുബായിൽനിന്ന് 2019ൽ മെഡിക്കൽ ബിരുദം നേടിയ സാദിയ ദുബായ് ഹെൽത്ത് അതോറിറ്റിക്കുകീഴിലുള്ള വിവിധ ആശുപത്രികളിൽ ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തീകരിച്ചു. പിന്നീട് അവിടുത്തെ ലൈസൻസിങ് പരീക്ഷ ജയിച്ച് മെഡിക്കൽ പ്രാക്ടീഷണറായി എൻറോൾ ചെയ്യാൻ അർഹത നേടിയിട്ടുണ്ട്.

Eng­lish Sum­ma­ry: For­eign Med­ical Grad­u­ates Do Not Need Intern­ship: High Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.