February 4, 2023 Saturday

Related news

December 2, 2022
November 30, 2022
November 7, 2022
October 18, 2022
August 31, 2022
August 20, 2022
August 11, 2022
June 22, 2022
June 16, 2022
June 11, 2022

ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Janayugom Webdesk
കൊച്ചി:
November 9, 2020 5:49 pm

വിദേശ കറൻസി കടത്തുകേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം. സ്വർണക്കളളക്കടത്തു കേസിലും ലൈഫ് മിഷൻ ഇടപാടിലും ലഭിച്ച കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിൽ യുഎഇ കോൺസുലേറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഖാലിദിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇയാളെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

ഖാലിദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇന്റർപോൾ വഴി രാജ്യത്തെത്തിക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഖാലിദിന് ഇന്ത്യയിലെ നിയമങ്ങൾ ബാധകമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസ് കോടതിക്ക് കൈമാറി.

ENGLISH SUMMARY: For­eign Min­istry says Khalid has no diplo­mat­ic protection

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.