5 October 2024, Saturday
KSFE Galaxy Chits Banner 2

വിദേശത്തു നിന്നുള്ള പണം വരവ് കുറയുന്നു

Janayugom Webdesk
കൊച്ചി
March 15, 2023 6:53 pm

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വില ഇടിയുകയും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും കേരളത്തിലേക്കുള്ള എന്‍ആര്‍ഐ ഫണ്ട് വരവ് കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ തോതില്‍ തൊഴിലില്ലായ്മ അനുഭവപ്പെട്ടിട്ടുണ്ട്. ഇതാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നിന്ന് പണം നാട്ടിലേക്കെത്തുന്ന തോത് കുറച്ചതെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കുകളിലേക്ക് എന്‍.ആര്‍.ഐ ഫണ്ട് എത്തുന്നുണ്ടെങ്കിലും നിക്ഷേപ വളര്‍ച്ചാ നിരക്ക് മുമ്പത്തെ പോലെ അത്ര മികച്ചതല്ല. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (SLBC) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ എന്‍.ആര്‍.ഐ നിക്ഷേപം 2,50,000 കോടി രൂപയോട് അടുക്കുന്നു. 2022 സെപ്റ്റംബറില്‍ ഇത് 2,45,723 കോടി രൂപയായിരുന്നു. 2022 മാര്‍ച്ചില്‍ നിന്ന് മൂന്ന് ശതമാനം മാത്രം വളര്‍ച്ച. 2021 സെപ്റ്റംബറിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ച നാല് ശതമാനമാണ്.

2021 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ആകെ എന്‍.ആര്‍.ഐ നിക്ഷേപം 2,29,636 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ച. എന്നാല്‍ മാര്‍ച്ച് 2022 ആയപ്പോഴേക്കും എന്‍ ആര്‍ ഐ നിക്ഷേപ വളര്‍ച്ചാ നിരക്ക് ഏകദേശം നാല് ശതമാനം എന്ന ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന 35 ലക്ഷത്തോളം വരുന്ന മലയാളികളുടേതാണ് ഇതില്‍ ഭൂരിഭാഗവും. എന്‍ ആര്‍ ഐ നിക്ഷേപത്തില്‍ കൂടുതലും ഈ രാജ്യങ്ങളില്‍ നിന്നാണ്.

Eng­lish Sum­ma­ry: For­eign remit­tances are decreasing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.