വിദേശ വിദ്യര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് മടങ്ങിപോകണമെന്ന ആവശ്യം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. നിലവില്‍ അമേരിക്കന്‍ സര്‍വകലാശാലകളിലെ ക്ലാസുകള്‍ ഓണ്‍ലൈനായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപ് ഇത്തരത്തില്‍ ഒരു ഉത്തരവ് നല്‍കിയത്.
ജൂലൈ ആറിന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പ്രഖ്യാപിച്ച നീക്കത്തിനെതിരെ ഹാര്‍വാര്‍ഡ്, എംഐടി സര്‍വകലാശാലകള്‍ മറ്റ് നിരവധി സ്ഥാപനങ്ങളുടെ പിന്തുണയോടെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രംപ് നിലപാട് തിരുത്തുകയായിരുന്നു.
ഇത്തരത്തിലുള്ളൊരു ഉത്തവ് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും അത് അവര്‍ക്ക് സാമ്പത്തികമായി വളരെ ദോഷം ചെയ്യുമെന്ന് സര്‍വകലാശാലകള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഒരു ദശലക്ഷത്തില്‍ അധികം വിദേശവിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ അറിയിച്ചു.
ENGLISH SUMMARY:Foreign students should not go back, america new statement
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.