June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

കൊച്ചിയില്‍ വിദേശ വനിതയെ ഹോട്ടലില്‍ പീ ഡിപ്പിച്ചു: രണ്ട് പേര്‍ പിടിയില്‍

By Janayugom Webdesk
February 6, 2020

കൊച്ചിയില്‍ വിദേശ വനിതയെ ഹോട്ടലില്‍ പീഡിപ്പിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തായ്ലന്‍ഡ് സ്വദേശിനിയായ യുവതി സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ അന്‍സാരി, മുഹമ്മദ് ഇന്‍സാഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്‍സാഫിനെ സമൂഹമാധ്യമം വഴി യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇന്‍സാഫിന്‍റെയും അന്‍സാരിയുടേയും ക്ഷണം സ്വീകരിച്ചാണ് യുവതി കേരളത്തിലെത്തിയത്. അന്‍സാരിയുടെ പേരിലാണ് യുവതിക്കായി മുറി ബുക്ക് ചെയ്തിരുന്നത്.

യുവതി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് യുവാക്കള്‍ എത്തുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡന വിവരം യുവതി ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: For­eign woman ra ped, two arrests in kochi

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.