ടൊവിനോ തോമസിന്റേതായി അടുത്തിടെയിറങ്ങിയ പുതിയ ചിത്രമാണ് ഫോറന്‍സിക്. തിയേറ്ററുകളിൽ വിജകരമായി മുന്നേറുകയാണ് ചിത്രം. ഇതിനിടയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുള്ള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ധനേഷ് ആനന്ദ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധനേഷ് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ലില്ലി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ധനേഷ്. നവാഗതരായ കുറച്ചുപേരുടെ കൂട്ടായ്മയിലൊരുങ്ങിയ ചിത്രമായിരുന്നു ലില്ലി. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രം കണ്ടവർ ധനേഷ് അവതരിപ്പിച്ച രാജേഷ് എന്ന വില്ലനെയും മറക്കില്ല. ഉബൈദ് എന്ന കഥാപാത്രമായി ഫോറൻസികിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് ധനേഷ്.
ഫോറന്‍സിക് സെറ്റിലെ യഥാര്‍ഥ സൈക്കോ ടൊവിനോ ചേട്ടനാണെന്നും ടൊവിനോയുടെ അടിയേറ്റ് തലക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിലാണെന്നും വീഡിയോ പങ്കുവെച്ച് താരം കുറിച്ചു. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്.
സീരിയല്‍ കില്ലറെ തേടിയുള്ള അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ 7.43 കോടി രൂപ സ്വന്തമാക്കി. ഫെബ്രുവരി 28ന് റിലീസായ ചിത്രം ആദ്യ ദിനം തന്നെ 2.14 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രം കളക്‌ട് ചെയ്തിരുന്നു. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.