12 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 11, 2025
April 20, 2025
March 26, 2025
March 24, 2025
March 11, 2025
February 13, 2025
January 31, 2025
November 29, 2024
November 26, 2024
November 22, 2024

വന്യജീവികൾക്ക് ജല ലഭ്യത ഉറപ്പാക്കാൻ കുളം വൃത്തിയാക്കി വനം വകുപ്പ് അധികൃതർ

Janayugom Webdesk
പത്തനംതിട്ട
March 11, 2025 6:14 pm

വന്യജീവികൾക്ക് ജല ലഭ്യത ഉറപ്പാക്കാൻ കുളം വൃത്തിയാക്കി വനം വകുപ്പ് അധികൃതർ. വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ ലക്ഷ്യമിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കുളം വൃത്തിയാക്കുകയും തടയണകൾ നിർമിക്കുകയും ചെയ്‌തത്‌. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്ന പദ്ധതി പ്രകാരം കോന്നി റേഞ്ചിലെ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഭൂമിത്ര സേന ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. കരിയിലയും ചപ്പുചവറുകളും വീണ് ഉപയോഗശൂന്യമായ, പേരുവാലി വനത്തിലെ കുളം വൃത്തിയാക്കി. കാട്ടിനുള്ളിലെ ഉപയോഗശൂന്യമായ പാഴ്ത്തടികൾ, മുള, പാറക്കല്ലുകൾ എന്നിവ ഉപയോഗിച്ച് 3 തടയണകളും നിർമിച്ചു.

Kerala State - Students Savings Scheme

TOP NEWS

July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.