സ്പടിക രൂപത്തിലുള്ള കല്‍ശേഖരം ദുരൂഹത പടര്‍ത്തി; വനം വകുപ്പ് കേസെടുത്തു

Web Desk
Posted on February 01, 2018, 8:30 pm
വനപാലകര്‍ കണ്ടെടുത്ത സ്പടിക രൂപത്തിലുള്ള കല്ലുകള്‍

പേരാമ്പ്ര: ഇരുമ്പയിര്‍ മേഖലയെന്നറിയപ്പെടുന്ന മുതുകാട് പയ്യാനിക്കോട്ട പരിസരത്തു നിന്നു പാറ തുരന്നെടുത്ത സ്പടിക രൂപത്തിലുള്ള കല്‍ശേഖരം ദുരൂഹത പടര്‍ത്തി .പ്ലാന്റേഷന്‍ കോര്‍പറേഷന്‍റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനു സമീപം സ്വകാര്യ വ്യക്തികളാണ് കല്ലുകുഴിച്ചെടുത്തത്. കല്ലുകള്‍ വനംവകുപ്പ് അധികൃതര്‍ പിടികൂടി. സംഭവത്തില്‍ പ്രദേശത്തുകാരനായപ്രദീഷിന്‍റെ (35)പേരില്‍ കേസെടുത്തു.

പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ വനം വകുപ്പില്‍ നിന്നു പാട്ടത്തിനെടുത്ത സ്ഥലത്തു അനധികൃതമായി കുഴിയെടുത്താണു കല്ലു ശേഖരിച്ചിരിക്കുന്നതെന്ന്
ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രദീഷ് ഒളിവിലാണ്. ഇയാള്‍ വീട്ടില്‍ശേഖരിച്ചു വെച്ചനാലു ചാക്ക് കല്ലുകള്‍ ചൊവ്വാഴ്ച രാത്രിയാണ് അധികൃതര്‍ പിടികൂടിയത് .ഇരുമ്പയിര്‍ ഖനന നീക്കങ്ങള്‍ നടക്കുന്നുവെന്ന ഊ ഹാപോഹങ്ങള്‍ക്കിയിലാണ് സംഭവംമെന്നത് കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട് .ഒരു മീറ്റര്‍ വീതിയിലും അതില്‍ കൂടുതല്‍ ആഴത്തിലും കുഴിയെടുത്താണ് കല്ലുകള്‍ കുഴിച്ചെടുത്തത് .പരാതിയെ തുടര്‍ന്ന് എസ്റ്റേറ്റ് സൂപ്രണ്ട് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസില്‍ വിവരം നല്‍കുകയായിരുന്നു .സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്