മൂന്നാറില്‍ കണ്ടെത്തിയത് പുലിയുടെ കാല്‍പ്പാടുകളെന്ന സംശയത്തില്‍ വനംവകുപ്പ്

Web Desk

മൂന്നാര്‍

Posted on June 01, 2018, 10:41 pm

മൂന്നാര്‍ ടൗണിന് സമീപത്തെ ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി ജീവനക്കാര്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് പുലിയുടെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ ഓഫീസിന് സമീപത്തെ ചെളിയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു.

ഭീതിയോടെ ജീവനക്കാര്‍ കൊച്ചി- ഉടുമല്‍പ്പെട്ട അന്തര്‍ സംസ്ഥാനപതായിലെ കൊച്ചി ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്താണ് പുലിയുടെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ആദ്യം പൂച്ചയുടെതാണെന്ന് സംശയിച്ചെങ്കിലും പിന്നീട് പുലിയുടെതാണെന്ന നിഗമനത്തിലെത്തി. തുടര്‍ന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എം ആര്‍ സുജീന്ദ്ര നാഥിന്റെ നേതൃത്വത്തില്‍ ദേവികുളത്തെ ആര്‍റ്റിഎഫ് അധിക്യതര്‍ സംഭസ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും കാല്‍പ്പാടുകളുടെ ചിത്രം സൂക്ഷ്മ പരിശോധനകള്‍ക്കായി അയക്കുകയും ചെയ്തു.

പൂച്ചപുലിയുടെ കാല്‍പ്പാടുകളായിരിക്കുമെന്നാണ് പ്രാഥമീക നിഗമനം. എന്നാല്‍ സമീപങ്ങളില്‍ പുലിയുടെ സാനിധ്യമുള്ളതായി റേഞ്ച് ഓഫീസര്‍ പറയുന്നു.