Web Desk

തിരുവനന്തപുരം

July 01, 2020, 9:35 am

വനമഹോത്സവം: തീം സോങ് പ്രകാശനം ചെയ്തു

Janayugom Online

സംസ്ഥാനത്ത് ഇന്ന് മുതൽ ഏഴുവരെ നടക്കുന്ന വനമഹോത്സവത്തോടനുബന്ധിച്ച് വനം വകുപ്പ് തയ്യാറാക്കിയ തീം സോങിന്റെ പ്രകാശനം വനം മന്ത്രി അഡ്വ. കെ രാജു നിർവഹിച്ചു. “കാടും കാട്ടാറും കടലും.… ” എന്നാരംഭിക്കുന്ന മുദ്രാഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് കൃഷ്ണന്റെ വരികൾക്ക് കണ്ണൻ വാര്യരാണ് ഈണം പകർന്നിരിക്കുന്നത്. ദൃശ്യസംവിധാനം, രാജു കെ ഫ്രാൻസിസ്. മുഖ്യമേധാവി പി കെ കേശവൻ ആമുഖ പ്രഭാഷണം നടത്തി. പ്രകാശനച്ചടങ്ങ് ഫേസ്ബുക്കിലൂടെ ലൈവ് ടെലികാസ്റ്റ് നടത്തി. മുദ്രാഗാനം വനം വകുപ്പിന്റെ വെബ്സൈറ്റിലും യൂ ട്യൂബ് ചാനലിലും ലഭ്യമാണ്.

you may also like this video