ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ: അമ്പതോളം വീടുകള്‍ കത്തിനശിച്ചു

Web Desk
Posted on April 01, 2019, 8:45 am

ഇടുക്കി: ആനമുടി നാഷ്ണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ പടരുന്നു. കാട്ടുതീയില്‍  അമ്പതോളം വീടുകൾ കത്തിനശിച്ചു. വളർത്തുമൃഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസമായി തീ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. തീയില്‍ വനംവകുപ്പിന്‍റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാന്‍ ശ്രമിക്കുകയാണ്.

കുന്ദള ഡാമില്‍ നിന്ന് വെള്ളമെടുത്ത് തീയണക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉള്‍വനത്തിലേക്ക് തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് ജാഗ്രതയിലാണ്. സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട്, പശു എന്നിവയും തീയില്‍പെട്ടു. വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത്. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.